"Go therefore  and preach the Gospel to all Nations and make Disciples” (Matthew 28:19)

Honda recalls 400,000 vehicles in US 


Washington: Honda has recalled nearly 400,000 vehicles in the US because of a defect that could lead cars to roll away when parked, the Japanese manufacturer said Monday.

The safety recall was related to a defect in the ignition mechanism. Honda in a statement reported 'several complaints about such failures' and 'a small number of related incidents, including one that resulted in a minor injury.' 

Honda was recalling 197,000 'Accord' and 117,000 'Civic' models from 2003, as well as 69,000 Element models from 2003-04. 

ഇന്ത്യയില്‍ ഓഹരി നിക്ഷേപം തുടങ്ങാന്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം  

ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രണം കയ്യാളുന്ന സെക്യുറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനായ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെബിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രമേ ഇന്ത്യയില്‍ നിക്ഷേപം സാധ്യമാകൂ.

വ്യക്തിഗത നിക്ഷേപകരെ ചെറുകിട നിക്ഷേപകര്‍ അഥവാ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സ് എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് നിക്ഷേപം നടത്താന്‍ ആവശ്യമായ നിബന്ധനകള്‍ താഴെ പറയുന്നവയാണ്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമേ വ്യക്തികള്‍ക്ക് ഇടപാടു നടത്താനാകൂ. അതിനായി ആദ്യം വേണ്ടത് ബ്രോക്കര്‍മാരുടെ അടുത്ത് ട്രേഡിങ് അക്കൗണ്ടും ഡെപ്പോസിറ്ററി അക്കൗണ്ടും (ഡീമാറ്റ്) ആരംഭിക്കുകയാണ്.

ഇത് തുറക്കാനായി വിശ്വാസ്യതയുള്ള ബോക്കറെ തിരഞ്ഞെടുക്കുകയാണ് നിക്ഷേപകന്‍ ആദ്യം ചെയ്യേണ്ടത്. അതു കഴിഞ്ഞാല്‍ നിങ്ങളും ബ്രോക്കറും തമ്മിലുള്ള ബന്ധം ഉറപ്പാക്കാനുള്ള നടപടി ക്രമങ്ങളാണ്. ഇതിനായി നോ യുവര്‍ ക്ലയന്റ് ഫോം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കണം. ഫോട്ടോ, ഇടപാടുകാരന്റെ വിശദവിവരങ്ങള്‍ , തിരിച്ചറിയല്‍ രേഖകള്‍ , പാന്‍ നമ്പര്‍ എന്നിവയെല്ലാം ഇവിടെ ആവശ്യമാണ്. ക്ലയന്റ് ബ്രോക്കര്‍ എഗ്രിമെന്റ്, റിസ്‌ക് ഡിസ്‌ക്ലോഷര്‍ ഡോക്യുമെന്റ് എന്നിവയും ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. 
ഇതെല്ലാം പൂര്‍ത്തിയായാല്‍ ബ്രോക്കര്‍ നിങ്ങള്‍ക്കായി അക്കൗണ്ട് ഓപ്പണ്‍ ചെയ്യും. ഓഹരി വാങ്ങാനും വില്‍ക്കാനുമുള്ള ട്രേഡിങ് അക്കൗണ്ട് ആണിത്. തുടര്‍ന്ന് ബ്രോക്കര്‍ ഒരു യുണീക്ക് ക്ലയന്റ് കോഡ് നിങ്ങള്‍ക്കായി അനുവദിക്കും. ആ കോഡ് വഴി നിങ്ങള്‍ക്ക് ആ ബ്രോക്കര്‍ വഴി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. 

നിങ്ങള്‍ വാങ്ങുന്ന ഓഹരികള്‍ പേപ്പര്‍ രൂപത്തിലല്ല, ഇലക്‌ട്രോണിക് രൂപത്തിലാണ് ഇപ്പോള്‍ സൂക്ഷിക്കുക. അതിനായാണ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിനു സമാനമാണിത്. എസ് ബി അക്കൗണ്ടില്‍ പണം ആണ് സൂക്ഷിക്കുന്നതെങ്കില്‍ ഡീമാറ്റില്‍ ഓഹരികളാണ് എന്നുമാത്രം. വാങ്ങുന്ന ഓഹരികള്‍ ഈ അക്കൗണ്ടിലേയ്ക്ക് കൂട്ടി ചേര്‍ത്തുകൊണ്ടിരിക്കും. വില്‍ക്കുന്ന ഓഹരികള്‍ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യും. ഫലത്തില്‍ നിങ്ങളുടെ ഓഹരികളുടെ കൃത്യമായ വിവരം ഡീമാറ്റ് അക്കൗണ്ടില്‍ ഉണ്ടായിരിക്കും.

സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ പേരു ചേര്‍ത്തിട്ടുള്ള അഥവാ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് നമ്മള്‍ക്ക് വാങ്ങാനും വില്‍ക്കാനും കഴിയുക. എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) , ബിഎസ്ഇ (ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) എന്നീ രണ്ട് പ്രധാന എക്‌സ്‌ചേഞ്ചുകളാണ് ഇപ്പോള്‍ ഉള്ളത്. ഇവയുടെ ടെര്‍മിനലുകളില്‍ നിന്ന് നിങ്ങള്‍ക്കായി നടത്തുന്ന ഇടപാടുകളില്‍ പണം നല്‍കേണ്ട ഉത്തരവാദിത്വം നിങ്ങളുടെ ബ്രോക്കര്‍ക്കാണ്. അതിനായി നിങ്ങള്‍ ബ്രോക്കറുടെ പേരില്‍ അക്കൗണ്ട് പേയി ചെക്ക് നല്‍കണം. 
ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ബ്രോക്കറോട് ആവശ്യപ്പെടാം. നേരിട്ട് ചെന്നോ ഫോണ്‍ വഴിയോ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാം. ഇതുപ്രകാരമാണ് ബ്രോക്കര്‍ നിങ്ങള്‍ക്കായി ഇടപാടു നടത്തുന്നത്. 

ഇടപാട് നടത്തിയാല്‍ ബ്രോക്കര്‍ ഒരു ട്രേഡ് കണ്‍ഫര്‍മേഷന്‍ സ്ലിപ് നല്‍കും. 24 മണിക്കൂറിനുള്ളില്‍ ഇടപാടു സംബന്ധിച്ച കോണ്‍ട്രക്ട് നോട്ടും ബ്രോക്കര്‍ നല്‍കേണ്ടതുണ്ട്. ഓര്‍ഡര്‍ നമ്പര്‍, സമയം, വില, ബോക്കറേജ് എന്നിവയടക്കം ഇടപാടു സംബന്ധിച്ച എല്ലാ വിവരങ്ങളും വ്യക്തമാക്കിയിട്ടുള്ള ഈ കോണ്‍ട്രാക്ട് നോട്ട് നിയമപരമായ രേഖയാണ്. ഒരു ദിവസം നിങ്ങള്‍ക്കായി നടത്തിയ ഇടപാടിന്റെ രേഖയാണ് കോണ്‍ട്രക്ട് നോട്ട്. ഇടപാടു സംബന്ധിച്ചുള്ള പരാതികളും ക്ലെയിമുകളും സെറ്റില്‍ ചെയ്യാനുള്ള രേഖയാണിത്. ബ്രോക്കര്‍ക്ക് എതിരായി പരാതി സമര്‍പ്പിക്കേണ്ട ആവശ്യം വന്നാല്‍ അതിനുള്ള തെളിവും ഈ നോട്ടാണ്.

കോണ്‍ട്രക്ട് നോട്ടിലെ വിവരങ്ങള്‍ സംബന്ധിച്ച് സംശയം നിങ്ങള്‍ക്കുണ്ടായാല്‍ എക്‌സ്‌ചേഞ്ചുകളുടെ സൈറ്റുകളില്‍ അവ പരിശോധിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. ഇടയ്ക്ക് ഇത്തരത്തില്‍ പരിശോധന നടത്തി ബ്രോക്കറെ കുറിച്ചുള്ള വിശ്വാസ്യത ഉറപ്പിക്കാവുന്നതാണ്. 

ഇടപാടു നടത്തി 24 മണിക്കൂറുകള്‍ക്കുള്ളില്‍ അതു സംബന്ധിച്ച പണം ഇടപാടുകളും സെറ്റില്‍ ചെയ്തിരിക്കണമെന്നാണ് സെബിയുടെ നിബന്ധന. അതിനാണ് ടി പ്ലസ് ടു എന്നു പറയുന്നത്. ഓഹരി വാങ്ങിയാല്‍ രണ്ട് ദിവസത്തിനകം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരിക്കും. വില്‍ക്കുമ്പോഴാകട്ടെ അതിനുള്ള തുക അത്രയും സമയത്തിനുള്ളില്‍ അക്കൗണ്ടില്‍ വരും. ആവശ്യാനുസരണം ആ പണം ബ്രോക്കര്‍ വഴി പിന്‍വലിക്കാം.

ഇന്റര്‍നെറ്റ് ട്രേഡിങ് വഴി എപ്പോള്‍ എവിടെയിരുന്നും നേരിട്ട് ഇടപാടു നടത്താനും ഇപ്പോള്‍ സാധിക്കും. പക്ഷേ അതിനും ബ്രോക്കറുടെ പക്കല്‍ നിന്ന് ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകള്‍ ആവശ്യമാണ്. 

ട്രേഡിങ് അക്കൗണ്ട് തുടങ്ങാനും മറ്റുമായി 2000 രൂപ മുതല്‍ 5000 രൂപ വരെ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം ബ്രോക്കിങ് ഹൗസുകളും ഇപ്പോള്‍ സൗജന്യമായാണ് ട്രേഡിങ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നത്. ഓഹരിയിടപാടില്‍ ലഭിക്കുന്ന ബ്രോക്കറേജ് ആണ് ബ്രോക്കിങ് ഹൗസുകളുടെ വരുമാനം. പരമാവധി 2.5 ശതമാനം വരെ ബ്രോക്കറേജ് ആയി ഈടാക്കാന്‍ സെബി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത മല്‍സരം നിലനില്‍ക്കുന്നതിനാല്‍ വളരെ ചെറിയ ശതമാനമേ ഇപ്പോള്‍ ബ്രോക്കര്‍മാര്‍ ഈടാക്കുന്നുള്ളൂ. ബ്രോക്കറേജിനു പുറമെ സര്‍വീസ് ചാര്‍ജ്, ടാക്‌സ് എന്നിവയും ഇടപാടുകാരില്‍ നിന്ന് ഈടാക്കും. 

ഇന്ത്യയില്‍ വാഹന ഓഹരികള്‍ വാങ്ങാം 


വില്‍പനയിലെ മുന്നേറ്റവും പുതിയ വാഹനങ്ങളുടെ ലോഞ്ചും പുതുവര്‍ഷത്തില്‍ വാഹന വിപണിയില്‍ തിളക്കമുണ്ടാക്കിയിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ വാഹനക്കമ്പനികളെല്ലാം ജനവരിയില്‍ മെച്ചപ്പെട്ട വില്‍പനയാണ് കാഴ്ചവെച്ചത്. 

പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഏയ്ഞ്ചല്‍ ബ്രോക്കിങ്, ഓട്ടോമൊബൈല്‍ സെക്ടറിലെ മികച്ച ഓഹരികള്‍ നിര്‍ദ്ദേശിക്കുന്നു. ഫിബ്രവരി നാലിലെ ക്ലോസിങ് വിലയാണ് ഓഹരികളുടെ വിലയായി നല്‍കിയിരിക്കുന്നത്. 

മാരുതി സുസുക്കി (1,365 രൂപ)
ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ ഓഹരിയാണിത്. 1,365 രൂപയാണ് ഓഹരി വില. ഇത് 1873 രൂപയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
കമ്പനിയുടെ വില്‍പന ജനവരിയില്‍ 33.3 ശതമാനമാണ് ഉയര്‍ന്നത്. കയറ്റുമതി 205 ശതമാനം കുതിച്ചുയര്‍ന്നു. ഇത് ഓരോ മാസവും നന്നായി ഉയരുന്നുണ്ട്. കമ്പനിയുടെ പുതിയ മോഡലായ ഈക്കോ, 'സി' വിഭാഗത്തിലെ വില്‍പന വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (1,016 രൂപ)
മഹീന്ദ്രയുടെ ഓഹരി വില ഇപ്പോള്‍ 1,016 രൂപയാണ്. മധ്യകാല - ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപത്തിന് നല്ലത്. 1,238 രൂപ വരെ ഉയരാം. ട്രാക്ടര്‍ വിഭാഗത്തിലെ 143.5 ശതമാനം വളര്‍ച്ചയിലൂടെ കഴിഞ്ഞ മാസം കമ്പനി 47,028 വാഹനങ്ങള്‍ വിറ്റു. വാഹന വിഭാഗത്തിലെ മൊത്തം വളര്‍ച്ച 71.2 ശതമാനമാണ്. 

ടാറ്റാ മോട്ടോഴ്‌സ് (690 രൂപ)
ഓഹരിയുടെ ഇപ്പോഴത്തെ വില 690 രൂപയാണ്. ഇത് 859 രൂപയിലേക്ക് ഉയരാം. കമ്പനി കഴിഞ്ഞ മാസം, മൊത്തം വില്‍പനയില്‍ 77.3 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇടത്തരം - ഹെവി വാണിജ്യ വാഹന വിഭാഗത്തില്‍ 167.9 ശതമാനവും ചെറു വാണിജ്യ വാഹനങ്ങളില്‍ (എല്‍സിവി) 82.7 ശതമാനവുമാണ് വളര്‍ച്ച. കയറ്റുമതി 167 ശതമാനം ഉയര്‍ന്നു. പാസഞ്ചര്‍ കാര്‍ വില്‍പന 43.6 ശതമാനം വര്‍ധിച്ചു. 

ബജാജ് ഓട്ടോ (1,681 രൂപ)
ഓഹരി വില ഇപ്പോള്‍ 1,681 രൂപയാണ്. ഇത് 1,968 വരെ ഉയരാം. ഇരു-മുച്ചക്ര വാഹന വിപണിയിലെ മുന്‍നിരക്കാരായ ബജാജ് 101 ശതമാനം വളര്‍ച്ചയോടെ 2.66 ലക്ഷം വാഹനങ്ങളാണ് വിറ്റത്. മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ വളര്‍ച്ച 112.4 ശതമാനമാണ്. പള്‍സര്‍ (71,970 യൂണിറ്റുകള്‍), ഡിസ്‌കവര്‍ (92,035 യൂണിറ്റുകള്‍) എന്നീ ബ്രാന്‍ഡുകളുടെ മികച്ച പ്രകടനമാണ് മോട്ടോര്‍ സൈക്കിള്‍ വില്‍പനയില്‍ മുന്നേറ്റത്തിന് കാരണം. 

ഹീറോ ഹോണ്ട (1,601 രൂപ)
ഇരുചക്ര വാഹന രംഗത്തെ മുന്‍നിര കമ്പനിയായ ഹീറോ ഹോണ്ടയുടെ ഓഹരി വില ഇപ്പോള്‍ 1,601 രൂപയാണ്. ഇത് 1,918 വരെ ഉയരുമെന്നാണ് നിഗമനം. കമ്പനി ജനവരിയില്‍ 3,89,802 വാഹനങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷം ജനവരിയിലേതിനെ അപേക്ഷിച്ച് 23.6 ശതമാനം വര്‍ധന. 100സിസി, 150സിസി വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലും മികച്ച വളര്‍ച്ച നേടുന്നുണ്ട്. രണ്ട് മാസത്തിനുള്ളില്‍ രണ്ട് പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനിരിക്കുകയാണ് കമ്പനി. 

Disclaimer: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.


ഐപിഒ 2009: ഇഷ്യുവിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ 
Posted on: 03 Jul 2010

മുംബൈ : കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ നിന്ന് മൂലധനസമാഹരം നടത്തിയ പല കമ്പനികളുടെയും ഓഹരി വില ഇഷ്യു വിലയെക്കാള്‍ കുറഞ്ഞു. അതായത് ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ ഓഹരി വാങ്ങിയവര്‍ക്ക് പലര്‍ക്കും നഷ്ടം സംഭവിച്ചു.

അതേസമയം, ഐപിഒകള്‍ ശരാശരി സമാഹരിച്ച തുക 931 കോടി രൂപയായി ഉയര്‍ന്നു. 2007ല്‍ ഇത് 426 കോടിയും 2008ല്‍ 445 കോടി രൂപയുമായിരുന്നു.

ഐപിഒകളുടെ എണ്ണം കുറഞ്ഞെങ്കിലും മൊത്തം സമാഹരിച്ച തുക കൂടുതലായിരുന്നു. കൂടുതല്‍ പബ്ലിക് ഓഫറുകളും വന്‍കിട-ഇടത്തരം കമ്പനികളുടേതായതാണ് കാരണമെന്ന് പ്രൈം ഡാറ്റാബേസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പൃഥ്വി ഹാല്‍ദിയ പറഞ്ഞു.

21 ഐപിഒകളിലൂടെ മൊത്തം 19,535 കോടി രൂപയാണ് 2009ല്‍ സമാഹരിച്ചത്. 2008ല്‍ 36 ഐപിഒകള്‍ ചേര്‍ന്ന് 16,927 കോടി രൂപയും 2007ല്‍ 105ല്‍ ഐപിഒകള്‍ ചേര്‍ന്ന് 34,179 കോടി രൂപയും സമാഹരിച്ച സ്ഥാനത്താണിത്. 6,039 കോടി സമാഹരിച്ച് എന്‍എച്ച്പിസിയാണ് ഏറ്റവും വലിയ ഐപിഒ നടത്തിയത്. 

എഡ്‌സര്‍വിന്റെ 24 കോടി രൂപയുടെ ഐപിഒ ആണ് ഏറ്റവും ചെറുത്. 2008ലെ ഇടവിന് ശേഷം ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും നിക്ഷേപകര്‍ സൂക്ഷ്മത പുലര്‍ത്തി. അതിനാല്‍ തന്നെ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം നന്നേ കുറവായിരുന്നു. എങ്കിലും എല്ലാ ഐപിഒകളും പൂര്‍ണമായി സബ്‌സ്‌ക്രൈബ്ഡ് ആയി. അതേസമയം, ചെന്നൈ ആസ്ഥാനമായുള്ള തിങ്ക്‌സോഫ്റ്റ് ഗ്ലോബല്‍ എന്ന കമ്പനി, ഐപിഒയ്ക്ക് വേണ്ടത്ര ആവശ്യക്കാരെ കിട്ടാത്തതിനാല്‍ ഇഷ്യു തീയതി നീട്ടുകയും സൂചിത വില കുറയ്ക്കുകയും ചെയ്തു.

ഊര്‍ജം, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലെ ഐപിഒകളായിരുന്നു കഴിഞ്ഞ വര്‍ഷം കൂടുതല്‍. എന്‍എച്ച്പിസി, ജെഎസ്ഡബ്ല്യു എനര്‍ജി, അദാനി പവര്‍, ഇന്ത്യാബുള്‍സ് പവര്‍ എന്നിവ ഇതില്‍ പെടുന്നു. ഇവ വന്‍കിട കമ്പനികളാണ്. അതിനാല്‍ തന്നെ അവയുടെ മൂലധനാവശ്യവും കൂടുതലാണ്. 

ചെറുകമ്പനികള്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കി 
Posted on: 04 Jul 2010

2009ല്‍ ചെറുകിട കമ്പനികളുടെ ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന നേട്ടം. 2008ലെ ഇടിവിന് ശേഷം 2009ല്‍ ഇന്ത്യന്‍ ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോഴാണ് രണ്ടാംനിര കമ്പനികളിലെ ഓഹരികളുടെ വില കുതിച്ചുകയറിയത്. 2009 മാര്‍ച്ചില്‍ വിപണി താഴേക്ക് പോയപ്പോള്‍ പല ഓഹരികളുടെയും വില കൂപ്പുകുത്തിയെങ്കിലും പിന്നീട് വളരെ വേഗത്തില്‍ തിരിച്ചുകയറുകയായിരുന്നു.

ബിഎസ്ഇ മിഡ് ക്യാപ് സൂചിക ഒരു വര്‍ഷം കൊണ്ട് 101 ശതമാനവും സ്‌മോള്‍ ക്യാപ് 116 ശതമാനവുമാണ് ഉയര്‍ന്നത്. ഈ കാലയളവില്‍ 30 മുന്‍നിര ഓഹരികളുടെ സൂചികയായ സെന്‍സെക്‌സ് 76 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ 2008ല്‍ ഇവ യഥാക്രമം 67%, 73%, 52% ഇടിഞ്ഞിരുന്നു. 100 പ്രമുഖ ചെറുകിട-ഇടത്തരം കമ്പനികളുടെ ഓഹരി വില 2009ല്‍ 300 ശതമാനം മുതല്‍ 5934 ശതമാനം വരെ കുതിച്ചുയര്‍ന്നു. ക്വാളിറ്റി ഡയറിയുടെ ഓഹരി വില തന്നെ മികച്ചൊരു ഉദാഹരണമാണ്. ഇതിന്റെ ഒരു രൂപ മുഖവിലയുള്ള ഓഹരി 21 മടങ്ങ് ഉയര്‍ന്ന് 119.60 രൂപയിലെത്തിയിട്ടുണ്ട്. ടേസ്റ്റി ബൈറ്റ് ഈറ്റബിള്‍സിന്റെ ഓഹരി വില 6.9 മടങ്ങ് വര്‍ധിച്ച് 157 രൂപയായി. 

ഈ വര്‍ഷവും ചെറുകിട - ഇടത്തരം കമ്പനികള്‍ നേട്ടമുണ്ടാക്കുമെങ്കിലും ഇത്ര മികച്ചൊരു മുന്നേറ്റത്തിന് സാധ്യതയില്ലെന്നാണ് നിക്ഷേപ വിദഗ്ദര്‍ നല്‍കുന്ന സൂചന. അതിനാല്‍ ഗുണനിലവാരമില്ലാത്ത കമ്പനികള്‍ നിക്ഷേപകര്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന് സ്റ്റോക്ക് ബ്രോക്കിങ് കമ്പനികള്‍ പറയുന്നു. 

വളര്‍ച്ചാസാധ്യതയുള്ളതും ലാഭക്ഷമതയുള്ളതുമായ കമ്പനികളില്‍ വേണം നിക്ഷേപിക്കാന്‍. അടിസ്ഥാനസൗകര്യം, അഗ്രോകെമിക്കല്‍, ടെക്‌സ്‌റ്റൈല്‍ എന്നീ മേഖലകളിലെ ചെറുകിട - ഇടത്തരം കമ്പനികള്‍ ഈ വര്‍ഷം മുന്നേറാന്‍ സാധ്യത 

Click HERE for more business news.