Jawaharlal
Nehru Sports Complex is a modern and a fully
equipped sports
complex with world class facilities.
മുകേഷ്
അംബാനി
ഇന്ത്യയിലെ
അതിസമ്പന്നന്‍
ന്യൂഡല്‍ഹി:
ഫോബ്‌സ്
ഇന്ത്യ
മാസിക
പുറത്തിറക്കിയ
ഇന്ത്യയിലെ
സമ്പന്നരുടെ
പട്ടികയില്‍
റിലയന്‍സ്
ഇന്‍ഡസ്ട്രീസ്
ചെയര്‍മാന്‍
മുകേഷ്
അംബാനി
ഒന്നാം
സ്ഥാനത്ത്.
ഉരുക്കുവ്യാപാരിയായ
ലക്ഷ്മി
മിത്തലിന്
രണ്ടാം
സ്ഥാനവും
വിപ്രോ
ചെയര്‍മാന്‍
അസീം
പ്രേംജിക്ക്
മൂന്നാം
സ്ഥാനവുമാണുള്ളത്.
2700 കോടി
അമേരിക്കന്‍
ഡോളറാണ്
മുകേഷ്
അംബാനിയുടെ
നിലവിലുള്ള
ആസ്തി.
ലക്ഷ്മി
മിത്തലിന്
2610 കോടി ഡോളറും
അസീം
പ്രേംജിക്ക്
1760 കോടി
ഡോളറുമാണ്
ആസ്തിയായി
ഉള്ളത്.
ഇന്ത്യയിലെ
ഏറ്റവും
സമ്പന്നരായ
നൂറു പേരുടെ
സമ്പാദ്യം
30,000 കോടി
ഡോളറായി വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം
ഇത് 27,600
കോടിയായിരുന്നു.
രാജ്യത്തെ
സാമ്പത്തികനില
മെച്ചപ്പെട്ടതും
ഓഹരിവിപണി
ഉയര്‍ത്തുന്നതുമാണ്
ഇതിനു
കാരണമായി
ചൂണ്ടിക്കാണിക്കുന്നത്.
മുകേഷ്
അംബാനിയുടെ
സഹോദരന്‍
അനില്‍
അംബാനി
പട്ടികയില്‍
ആറാം
സ്ഥാനത്താണ്.
നേരത്തേ
മൂന്നാം
സ്ഥാനത്തായിരുന്നു
അനില്‍. 1,330
കോടി
ഡോളറാണ്
അനില്‍
അംബാനിയുടെ
സമ്പാദ്യം.
അസീം
പ്രേംജിയുടെ
സമ്പാദ്യം
കഴിഞ്ഞ വര്‍ഷത്തെ
1,490 കോടിയില്‍നിന്ന്
1,760 കോടിയായി
ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം
രാജ്യത്ത്
52
ശതകോടീശ്വരന്മാരാണ്
ഉണ്ടായിരുന്നതെങ്കില്‍
ഇത്തവണ അത്
69 ആയി ഉയര്‍ന്നിട്ടുണ്ട്.
പട്ടികയില്‍
നാലാം
സ്ഥാനത്ത്
എസ്സാര്‍
എനര്‍ജീസിന്റെ
ഉടമസ്ഥരായ
ശശി-രവി
സഹോദരങ്ങളും
(1500 കോടി) അഞ്ചാം
സ്ഥാനത്ത്
ഒ.പി. ജിന്‍ഡാല്‍
ഗ്രൂപ്പ്
ചെയര്‍പേഴ്‌സണ്‍
സാവിത്രി
ജിന്‍ഡാലുമാണുള്ളത്.
(1440 കോടി).
അഞ്ച്
സ്ത്രീകളാണ്
ഇത്തവണ
സമ്പന്നരുടെ
പട്ടികയില്‍
ഇടം
കണ്ടെത്തിയത്.
ബെന്നറ്റ്
കോള്‍മാന്‍
ആന്‍ഡ്
കമ്പനി
ചെയര്‍പേഴ്‌സണ്‍
ഇന്ദു ജയിന്‍,
തെര്‍മാക്‌സ്
ഗ്രൂപ്പിലെ
അനു അഗ,
ബയോകോണ്‍
കമ്പനിയുടെ
കിരണ്‍
മജുംദാര്‍
ഷാ,
ഹിന്ദുസ്ഥാന്‍
ടൈംസിന്റെ
ശോഭന ഭാര്‍തിയ
എന്നിവരാണിവര്‍.
ഗൗതം
അദ്വാനി (1070
കോടി), ഡി.എല്‍.എഫിന്റെ
കുശാല്‍പാല്‍
സിങ് (920 കോടി),
ഭാരതി എയര്‍ടെലിന്റെ
സുനില്‍
മിത്തല്‍ (860
കോടി), കെ.എം.
ബിര്‍ള (850
കോടി)
എന്നിവരാണ്
പട്ടികയില്‍
സ്ഥാനം
പിടിച്ച
മറ്റുള്ളവര്‍.